Connect with us

National

നീറ്റ്, ജെ ഇ ഇ പരീക്ഷകൾ നീട്ടിവെക്കാനാകില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി| ഐ ഐ ടി പ്രവേശനത്തിനുള്ള നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയും ജോയിന്റ് എൻട്രൻസ് പരീക്ഷയും മുൻ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് സുപ്രീം കോടതി. കൊറോണവൈറസ് പ്രതിസന്ധിയെ തുടർന്ന് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 11 വിദ്യാർഥികൾ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ ഉത്തരവിട്ടത്. വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

കൊവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബഞ്ച് വ്യക്തമാക്കി. രണ്ട് പരീക്ഷകളും സെപ്തംബറിൽ നടത്തും. ജീവിതം നിർത്താൻ കഴിയില്ല. എല്ലാ സുരക്ഷയും കൈവരിച്ച് മുന്നോട്ട് പോകണം. വിദ്യാർഥികൾ ഒരു വർഷം മുഴുവൻ പാഴാക്കാൻ തയ്യാറാണോ. വിദ്യാഭ്യാസം പുനരാരംഭിക്കണം. കൊവിഡ് ചിലപ്പോൾ ഒരു വർഷം കൂടി തുടരാം.നിങ്ങൾ ഒരു വർഷം കൂടി കാത്തിരിക്കുമോ രാജ്യത്തിന് സംഭവിച്ച നഷ്ടവും വിദ്യാർഥികൾക്ക് സംഭവിക്കുന്ന അപകടവും എന്താണെന്ന് നിങ്ങൾക്കറിയാമോ. അരുൺ മിശ്ര ചോദിച്ചു.
അതേസമയം, വേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നീറ്റ് പരീക്ഷ നടത്താം എന്ന് സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പ് നൽകി.

സാധാരണ നില പുനഃസ്ഥാപിക്കുന്നതുവരെ പരീക്ഷകൾ നീട്ടിവെക്കണം എന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

Latest