Connect with us

National

ആരുടെയും രാഷട്രീയ ബന്ധം പരിഗണിക്കാതെയാണ് ഞങ്ങള്‍ നയങ്ങള്‍ നടപ്പാക്കുന്നതെന്ന് ഫേസ്ബുക്ക്

Published

|

Last Updated

ന്യൂഡല്‍ഹി| വിദ്വേഷ പ്രസംഗത്തെയും അക്രമത്തിന് പ്രേരിപ്പിക്കുന്ന പോസ്റ്റുകളെയും ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കില്ലെന്ന് കമ്പനി വക്താവ്. സാമൂഹികമാധ്യമ ഭീമനായ ഫേസ്ബുക്ക് രാഷട്രീയത്തില്‍ ഇടപെടുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കമ്പനി വക്താവിന്റെ ഇടപെടല്‍.

ആരുടെയും രാഷട്രീയ നിലപാട് പരിഗണിക്കാതെയാണ് ആഗോളതലത്തില്‍ ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു. ന്യായവും കൃത്യതയും ഉറപ്പ് വരുത്തുന്നതിനായി കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങളുടെ ഓഡിറ്റ് കൃത്യമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യയിലെ വാട്‌സാപ്പിനെയും ഫേസ്ബുക്കിനെയും നിയന്ത്രിക്കുന്നത് ബി ജെ പിയും ആര്‍ എസ് എസുമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി ഫേസ്ബുക്ക് എത്തിയത്. ബി ജെ പി ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്ത നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.

അമേരിക്കന്‍ മാധ്യമങ്ങള്‍ പോലും ഫേസ്ബുക്കിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു. അതേസമയം, ഇതിനെ നിഷേധിച്ച് ബി ജെ പി രംഗത്തെത്തിയിരുന്നു.