Connect with us

National

പ്രധാനമന്ത്രി എന്തുകൊണ്ടാണ് ക്വാറന്റെനില്‍ പോകാത്തത്: ശിവസേന

Published

|

Last Updated

മുംബൈ| രാം ജന്‍മ ഭൂമി ട്രസ് അധ്യക്ഷന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ക്വാറന്റൈനില്‍ പോകാത്തതെന്ന് ശിവസേന.

ഈ മാസം അഞ്ചിന് അയോധ്യയില്‍ നടന്ന രാംമന്ദിര്‍ ഭൂമി പൂജയില്‍ പ്രധാനമന്ത്രിയോടൊപ്പം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസും പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തോടൊപ്പം സ്റ്റേജ് പങ്കിട്ട മോദി എന്ത് കൊണ്ടാണ് അത്തരമൊരു തീരുമാനത്തിന് മുതിരാത്തതെന്നും ശിവസേന ചോദിച്ചു.

ഭൂമി പൂജ ചടങ്ങില്‍ പങ്കെടുത്ത നൃത്യ മാസ്‌ക് പോലും ധരിക്കാതെയാണ് മോദിയോടൊപ്പം സ്‌റ്റേജില്‍ ഇരുന്നത്. പ്രധാനമന്ത്രിയും ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതും ഇയാളോടൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. നൃത്യയുടെ കൈ ഭക്തിപൂര്‍വം മോദി പിടിക്കുകയും ചെയ്തിരുന്നു. അതിനാല്‍ പ്രധാനമന്ത്രി ക്വാറന്റൈനില്‍ പോകണമെന്നും ശിവസേനയുടെ മുഖപത്രമായ സാമനയില്‍ പറഞ്ഞു.

കൊവിഡിനെ തുടര്‍ന്ന് അമിത് ഷാ ഐസോലേഷനിലാണ്. പ്രസിഡന്റ് പ്രണബ് മുഖര്‍ജിയും കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐസോലേഷനിലാണ്. ഈയൊരവസ്ഥയില്‍ എല്ലാ കാബിനറ്റ് മന്ത്രിമാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ പറഞ്ഞു. ഭുമി പൂജ ചടങ്ങില്‍ 175 പേരാണ് പങ്കെടുത്തത്.

---- facebook comment plugin here -----

Latest