Connect with us

National

16 മണിക്കൂര്‍ കുത്തൊഴുക്കില്‍ മരത്തില്‍ പിടിച്ച് യുവാവ്; അവസാനം രക്ഷകരായി വ്യോമസേന

Published

|

Last Updated

ബിലാസ്പൂര്‍| കനത്ത മഴയില്‍ കുത്തൊഴുക്കില്‍പ്പെട്ട യുവാവ് ജീവന്‍ കൈയില്‍ പിടിച്ച് നിന്നത് 16 മണിക്കൂര്‍ .അവസാനം ഇന്ത്യന്‍ വ്യോമസേന എത്തി രക്ഷപ്പടുത്തി. ചത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. യുവാവിനെ വ്യോമസേന രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.


ബിലാസ്പൂരിലെ ഖത്തഘട്ട് ഡാമിലെ കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെയാണ് ഇന്ത്യന്‍ വ്യോമസേന അതിസാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് ജിതേന്ദ്ര കശ്യപ് എന്ന യുവാവ് വെള്ളത്തിലേക്ക് എടുത്ത് ചാടിയത്. എന്നാല്‍ കനത്ത മഴയില്‍ നദിയില്‍ വെള്ളം കൂടിയതോടെ ഇയാള്‍ക്ക് നീന്തി രക്ഷപ്പെടാനായില്ല. തുടര്‍ന്ന് സ്വയം രക്ഷിക്കാനായി 16 മണിക്കൂര്‍ മരത്തില്‍ പിടിച്ച് ജിതേന്ദ്ര കശ്യപ് കല്ലില്‍ ഇരുന്നു.

തുടര്‍ന്ന് വിവരം അറിഞ്ഞ് ഹെലികോപ്റ്ററില്‍ സ്ഥലത്തെത്തിയ വ്യോമസേന കയറിട്ട് കൊടുത്ത് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ബിലാസ്പൂര്‍ ഐ ജി ദിപന്‍ഷു കബ്ര പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചത്തീസ്ഗഡില്‍ കനത്ത മഴ തുടരുന്നതിനാല്‍ പല നദികളും കരവിഞ്ഞൊഴുകുകയാണ്. ചത്തീസ്ഗഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഖത്തഘട്ട് ഡാം. ഞായറാഴ് ഇവിടെ നിരവധി സന്ദര്‍ശകര്‍ എത്തിയിരുന്നു.

Latest