Connect with us

Eranakulam

എറണാകുളം മുളന്തുരുത്തി ക്രിസ്ത്യന്‍ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു; സംഘര്‍ഷം

Published

|

Last Updated

കൊച്ചി | ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം മുളന്തുരുത്തി ക്രിസ്ത്യന്‍ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. കോടതി ഉത്തരവിന്റെ ഭാഗമായാണ് നടപടി. പുലര്‍ച്ചെ നാലോടെ നിരവധി പോലീസുകാരെത്തിയാണ് പള്ളി ഏറ്റെടുത്തത്. ഇതിനെതിരെ യാക്കോബായ വിഭാഗം വൈദികരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.

പൂട്ടിയിട്ടിരുന്ന ഗെയ്റ്റ് പൊളിച്ചാണ് പോലീസ് അകത്തു കടന്നത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നടപടിയെടുത്തത്.

Latest