Connect with us

Education

ചന്ദ്രനില്‍ നിന്നും ചൊവ്വയില്‍ നിന്നും വെള്ളമെടുക്കാന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ സഹായം തേടി നാസ; ലക്ഷങ്ങള്‍ നേടാം

Published

|

Last Updated

ന്യൂയോര്‍ക്ക് | ചന്ദ്രനില്‍ നിന്നും ചൊവ്വാഗ്രഹത്തില്‍ നിന്നും വെള്ളമെടുക്കാന്‍ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികളെ ക്ഷണിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായി അടുത്ത തവണ ചന്ദ്രോപരിതലത്തിലിറങ്ങുന്ന പുരുഷന്മാരും സ്ത്രീകളുമാണ് വെള്ളം കണ്ടെത്തുക.

കുടിക്കുന്നതിന് മുമ്പ് നീക്കം ചെയ്യേണ്ട മാലിന്യങ്ങള്‍ ഈ വെള്ളത്തില്‍ അടങ്ങിയിരിക്കും. ഒരുപക്ഷേ ഇന്ധനമായിട്ടായിരിക്കാം ഇവ ഉപയോഗിക്കാന്‍ പറ്റുക. സുരക്ഷിതമായും കാര്യക്ഷമമായും വെള്ളം കണ്ടെത്തി എടുക്കാന്‍ സാധിക്കുക എന്നത് ചന്ദ്രനിലെയും ചൊവ്വയിലെയും മനുഷ്യ പ്രവേശനത്തിന് വളരെ പ്രധാനപ്പെട്ടതാണ്.

ചന്ദ്ര- ചൊവ്വാ പര്യവേക്ഷണങ്ങള്‍ക്ക് ജലം അനിവാര്യമാണ്. ഭൂമിയില്‍ നിന്ന് വെള്ളംകൊണ്ടുപോകുക വിഷമകരവും ചെലവേറിയതുമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വമ്പന്‍ മഞ്ഞുകട്ടയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഭൂമിയിലേതില്‍ നിന്ന് വലിയ വ്യത്യാസമാണ് ഇവക്കുണ്ടാകുക.

ഈ പശ്ചാത്തലത്തിലാണ് ചന്ദ്രനില്‍ നിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ച് നാസ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ സഹായം തേടിയത്. 7.5 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് നാസ പ്രഖ്യാപിച്ചിട്ടുണ്ട്.