Oddnews
വെള്ളത്തിനടിയില്‍ 50 കിലോയുള്ള ബാര്‍ബെല്‍ 76 പ്രാവശ്യം പൊക്കി റഷ്യന്‍ കായികതാരം

മോസ്‌കോ | വെള്ളത്തിനടിയില്‍ വെച്ച് 110 പൗണ്ട് (ഏകദേശം 50 കിലോ ഗ്രാം) ഭാരമുള്ള ബാര്‍ബെല്‍ 76 പ്രാവശ്യം ഉയര്‍ത്തി റഷ്യന്‍ കായികതാരം. ഗിന്നസ് ലോക റെക്കോര്‍ഡ് കൂടിയാണ് ഈ കായികതാരം സൃഷ്ടിച്ചത്.
ഭാരോദ്വഹകനായ വിറ്റലി വിവ്ചര്‍ ആണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. ലെബ്യാഴെ തടാകത്തില്‍ വെച്ചായിരുന്നു പ്രകടനം. ബാര്‍ബെല്ലുമായി തടാകത്തിലേക്ക് ഊളിയിട്ട വിറ്റലി പൊങ്ങിവരുന്നതിന് മുമ്പായി 76 പ്രാവശ്യം ഉയര്‍ത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
നേരത്തേ, അമേരിക്കക്കാരനായ ഗ്രെഡ് വിറ്റ്‌സ്റ്റോക്കിന്റെ പേരിലാണ് ഈ റെക്കോര്‍ഡ് ഉണ്ടായിരുന്നത്. അദ്ദേഹം 14 പ്രാവശ്യമായിരുന്നു ഇങ്ങനെ വെള്ളത്തിനടിയില്‍ കിടന്ന് ഭാരമുയര്‍ത്തിയത്.
---- facebook comment plugin here -----