Connect with us

Idukki

രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; പെട്ടിമുടിയില്‍ ഇനി മണ്ണിനടിയിലുള്ളത് 12 പേര്‍

Published

|

Last Updated

മൂന്നാര്‍ | പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരിച്ച രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ നദീതീരത്താണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഇതോടെ, ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 58 ആയി. 12 പേരെകൂടി ഇനിയും കണ്ടെത്താനുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല.

എല്ലാവരെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരാന്‍ ഇടുക്കി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്തു. ദുരന്തത്തിനിരയായവര്‍ക്ക് ഉടന്‍ സഹായധനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചു. അപകടത്തില്‍ പരുക്കേറ്റവര്‍ക്കും സഹായമെത്തിക്കും.

Latest