National
വാജ്‌പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷട്രപതി എം വെങ്കയ്യ നായിഡു എന്നിവര്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദാരാജ്ഞാലികള്‍ അര്‍പ്പിച്ചു.
തലസ്ഥാന നഗരിയിലെ വാജ്‌പേയുടെ സമാരക മന്ദിരമായ സദൈവ് അടലില്‍ ആദാരാജ്ഞലി അര്‍പ്പിക്കാന്‍ നിരവധി കേന്ദ്രമന്ത്രിമാരും എത്തിയിരുന്നു.
ദേശത്തിന്റെ പുരോഗതിക്കായി വാജ്‌പേയി ചെയ്ത കാര്യങ്ങള്‍ രാജ്യം എന്നും നന്ദിയോടെ ഓര്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി ജെ പിയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു വാജ്‌പേയ്. 2018ലാണ് അദ്ദേഹം അന്തരിച്ചത്.
---- facebook comment plugin here -----