Connect with us

Covid19

കൊവിഡ്: ഇന്ത്യയില്‍ രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു; 24 ണിക്കൂറിനിടെ 63,000 കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 25 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,000 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്കക്കും ബ്രസീലിനും പിന്നാലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന രാജ്യമായി ഇന്ത്യ മാറി.

കേസുകള്‍ വര്‍ധിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഇപ്പോള്‍ മൂന്നാസ്ഥാനത്താണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇന്നലെ മാത്രം 944 പേര്‍ രാജ്യത്ത് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 49,980 ആയി മാറി. മരണനിരക്ക് 1.94 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

നിലവില്‍ 6,77,444 പേര്‍ ചികിത്സയിലുണ്ട്. 18,62,258 പേര്‍ രോഗമുക്തി നേടിയതായും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ഭാരത് ബയോടെക് ഐ സി എം ആറിന്റെ കൊറോണ വാക്‌സിനായ കൊവാക്‌സിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം അവസാനിച്ചു. കൊവാക്‌സിന്‍ രണ്ടാംഘട്ട പരീക്ഷണം സെപ്തംബറില്‍ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.