Connect with us

Ongoing News

യു പിയില്‍ വീണ്ടും മൃഗീയ ബലാത്സംഗം; 13 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

Published

|

Last Updated

ലക്‌നോ | യു പിയില്‍ നിന്ന് വീണ്ടും പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ മൃഗീയമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത. ലഖിംപുര്‍ ഖേരി ജില്ലയിലാണ് സംഭവം. 13 വയസ്സുകാരിയെയാണ് മൃഗീയമായി പീഡിപ്പിച്ച് കൊന്നത്. കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിക്കുകയും ചെയ്ത നിലയില്‍ കരിമ്പ് പാടത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ നാട്ടുകാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ കാണാതായത്. തിരച്ചിലിനൊടുവില്‍ കരിമ്പ്തോട്ടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

Latest