Connect with us

National

യു പിയില്‍ വീണ്ടും മൃഗീയ ബലാത്സംഗം; 13 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഗേരി ജില്ലയില്‍ 13 വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കി കരിമ്പിന്‍ തോട്ടത്തില്‍ തള്ളി. വെള്ളിയാഴ്ചയാണ് ലക്‌നൗവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ ക്രൂരത അരങ്ങേറിയത്. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ ഗ്രാമവാസികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കാണാതായ വിദ്യാര്‍ഥിനിയെ പിന്നീട് മരിച്ച നിലയില്‍ കരിമ്പിന്‍തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴന്നെടുത്ത നിലയിലും നാവ് മുറിച്ച നിലയിലുമായിരുന്നു മൃതദേഹമെന്ന് പിതാവ് പറഞ്ഞു. ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ബാലിക ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

---- facebook comment plugin here -----

Latest