‘ഞാനുമുണ്ട് താങ്കള്‍ക്കൊപ്പം’; ധോണിക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന

Posted on: August 15, 2020 9:33 pm | Last updated: August 16, 2020 at 7:44 am

ന്യൂഡല്‍ഹി | ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ നായകന്‍ എം എസ് ധോണിക്കു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓള്‍റൗണ്ടറായ റെയ്‌ന തന്റെ ടീമിന്റെ നായകനായ ധോണിയെ പോലെത്തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് തീരുമാനം അറിയിച്ചത്. ധോണിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് റെയ്‌ന കുറിപ്പിട്ടത്.

ALSO READ  താങ്ക് യൂ... ക്യാപ്റ്റൻ കൂൾ; പടിയിറങ്ങുന്നത് ഇന്ത്യൻ പടയുടെ കപ്പിത്താൻ

‘താങ്കളോടൊപ്പമുള്ള കളി ഏറെ ആസ്വാദ്യകരമായിരുന്നു മഹീ. ഹൃദയത്തില്‍ നിറയുന്ന അഭിമാനത്തോടെ ഈ യാത്രയിലും ഞാന്‍ താങ്കള്‍ക്കൊപ്പം ചേരുന്നു. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്.’- റെയ്‌ന കുറിച്ചു.