Connect with us

Ongoing News

ബയേണിനെതിരായ ചരിത്ര തോല്‍വി; സെറ്റിയന്‍ പുറത്തേക്ക്

Published

|

Last Updated

ലിസ്ബണ്‍ | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനോടുള്ള ചരിത്ര തോല്‍വിക്ക് പിന്നാലെ ബാഴ്‌സലോണ കോച്ച് ക്വിക്കെ സെറ്റിയന്‍ പുറത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ എട്ട്  ഗോളുകൾക്കായിരുന്നു  ബാഴസയുടെ നാണംകെട്ട തോല്‍വി. ഇതോടെ ഒരു കിരീടം പോലും നേടാനാകാതെയാണ് ബാഴ്‌സ ഈ സീസണ്‍ അവസാനിപ്പിക്കുന്നത്.

2008-ന് ശേഷം ആദ്യമായാണ് കിരീടമൊന്നും നേടാതെ ബാഴ്‌സ സീസണ്‍ അവസാനിപ്പിക്കുന്നത്. ഇതിനുപിന്നാലെയാണ് ബാഴ്‌സ സെറ്റിയയെ പുറത്താക്കുന്നു എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ ചെയ്യുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് സെറ്റിയന്‍ ബാഴ്‌സയുടെ പരിശീലക സ്ഥാനത്തെത്തുന്നത്.

നേരത്തേ ലാലിഗയിലെ തോല്‍വിക്ക് പിന്നാലെ ക്യാപ്ടന്‍ ലയണല്‍ മെസ്സി തന്നെ പരശീലകനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.
ഈ സീസണില്‍ സെറ്റിയന് കീഴില്‍ 25 മത്സരങ്ങളില്‍ 16 എണ്ണത്തില്‍ ബാഴ്‌സ ജയിച്ചപ്പോള്‍ അഞ്ച് എണ്ണത്തില്‍ തോല്‍ക്കുകയും നാല് മത്സരങ്ങള്‍ സമനിലയിലാവുകയും ചെയ്തു. ശനിയാഴ്ച ലിസ്ബണില്‍ ബാഴ്‌സയുടെ ചരിത്രത്തിലെ തന്നെ നാണംകെട്ട തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തുപോകേണ്ടിവരുമ്പോള്‍ സെറ്റിയന്റെ പുറത്തേക്കുള്ള വഴി കൂടതല്‍ ചര്‍ച്ചയാവുകയാണ്.

Latest