Connect with us

National

നരേന്ദ്ര മോദിയെ വിളിച്ച് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണില്‍ വിളിച്ചാണ് അദ്ദേഹം ആശംസ അറിയിച്ചത്. ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ മാപ്പ് പ്രസിദ്ധീകരിച്ചിന് ശേഷം ആദ്യമായാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ സംഭാഷണം നടക്കുന്നത്.

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ താത്കാലിക അംഗത്വം നേടിയ ഇന്ത്യയെ അദ്ദേഹം അഭിനന്ദനം അറിയിച്ചു. കൊവിഡിന് എതിരായ പോരാട്ടത്തില്‍ നേപ്പാളിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പ്രധാനന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള പൗരാണികവും സാംസ്‌കാരികവുമായ ബന്ധത്തെ കുറിച്ചും ഓര്‍മിപ്പിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹനും നേപ്പാള്‍ വിദേശകാര്യ സെക്രട്ടറി ശങ്കര്‍ ദാസ് ബൈരാഗിയും തമ്മില്‍ രണ്ട് ദിവസത്തിന് ശേഷം ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയത്.

---- facebook comment plugin here -----

Latest