Covid19
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി; മരിച്ചത് തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികള്‍

തിരുവനന്തപുരം/പത്തനംതിട്ട | സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീര്‍ (44), പത്തനംതിട്ട തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു (60) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബഷീറിന്റെ മരണം. ഇദ്ദേഹത്തിന്റെ ഭാര്യയും കൊവിഡ് ബാധിച്ച ചികിത്സയിലാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മാത്യു മരിച്ചത്.
---- facebook comment plugin here -----