Connect with us

Kerala

മുഖ്യമന്ത്രി നിരീക്ഷണത്തിലായതിനാല്‍ തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും സര്‍ക്കാറിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനാഘോഷം നടന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. മുഖ്യമന്ത്രി അടക്കം ഏതാനും മന്ത്രിമാര്‍ നിരീക്ഷണത്തിലായതിനാല്‍ ചില ജില്ലകളില്‍ കലക്ടര്‍മാരാണ് പതാക ഉയര്‍ത്തിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് പകരം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി.

കലക്ടര്‍ക്കും എസ് പിക്കും ഉള്‍പ്പെടെ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മലപ്പുറത്ത് ഡെപ്യട്ടി കലക്ടര്‍ ഒ ഹംസയാണ് ദേശീയ പതാക ഉയര്‍ത്തിയത്. ജില്ല പോലീസ് മേധാവിയുടെ ചുമതലയുള്ള സുജിത് ദാസ് സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട്ട് എ ഡി എം റോഷ്നി നാരായണനാണ് ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയത്. പാലക്കാട്ട് മന്ത്രി കെ കൃഷ്ണന്‍കുട്ടി ദേശീയപതാക ഉയര്‍ത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

അതേസമയം തൃശ്ശൂരില്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പും സ്ഥലത്തുണ്ടായിട്ടും കലക്ടര്‍ പതാക ഉയര്‍ത്തിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ചീഫ് വിപ്പ് കെ രാജന്‍ ചടങ്ങില്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

 

---- facebook comment plugin here -----

Latest