Connect with us

International

നേപ്പാളിലെ ചൈനീസ് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാള്‍ അതിര്‍ത്തിയില്‍ ചൈന നടത്തയ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളി ദിനപത്രമായ കാന്തിപൂര്‍ ഡെയ്‌ലിയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബലറാം ബനിയ(50)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോര്‍ഖ ജില്ലയിലെ റൂയ് ഗ്രാമത്തില്‍ ചൈനയുടെ കടന്നുകയറ്റത്തേക്കുറിച്ച് ബനിയ തുടര്‍ച്ചയായി എഴുതിയിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തെ കാണാതായത്. ബനിയയെ കാണ്‍മാനില്ലെന്നു കാട്ടി കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

 

Latest