Connect with us

Covid19

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവ്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് നിരീക്ഷണത്തിലുള്ള സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പരിശോധനാ ഫലം നെഗറ്റീവ്. മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, എ സി മൊയ്തീന്‍, ഇ പി ജയരാജന്‍ എന്നിവരുടെയും ഫലവും നെഗറ്റീവാണ്. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന വിവരം പുറത്തുവന്നിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കലക്ടറുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഏഴ് മന്ത്രിമാരും സ്പീക്കറും ഡി ജി പിയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കരിപ്പൂര്‍ വിമാനാപകട സമയത്താണ് കലക്ടറുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പര്‍ക്കത്തില്‍ വന്നത്.