ഭാരത് പെട്രോളിയത്തിന്റെ സ്വകാര്യവത്കരണം മാര്‍ച്ചോടെ പൂര്‍ത്തിയാകും

Posted on: August 14, 2020 3:59 pm | Last updated: August 14, 2020 at 3:59 pm

മുംബൈ | പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡി(ബി പി സി എല്‍)ന്റെ സ്വകാര്യവത്കരണം അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാകും. കൊറോണവൈറസ് വ്യാപനം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതുകാരണം, കമ്പനിയുടെ വില്‍പ്പന 90 ശതമാനം കുറഞ്ഞിട്ടുണ്ട്.

സ്വകാര്യവത്കരണം ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി ജീവനക്കാര്‍ക്ക് വി ആര്‍ എസ് വാഗ്ദാനം ചെയ്തിട്ടുണ്ട് ബി പി സി എല്‍. 45 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് വി ആര്‍ എസ് നല്‍കുന്നത്.

നിലവില്‍ ഇരുപതിനായിരം ജീവനക്കാരാണ് ഭാരത് പെട്രോളിയത്തിന് കീഴിലുള്ളത്. നിലവില്‍ ഭാരത് പെട്രോളിയത്തില്‍ കേന്ദ്ര സര്‍ക്കാറിന് 52.98 ശതമാനം ഓഹരികളാണുള്ളത്. ഇതുമുഴുവന്‍ വില്‍ക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

ALSO READ  നാല് പൊതുമേഖലാ ബേങ്കുകളിലെ ഓഹരി വേഗത്തില്‍ വിറ്റൊഴിക്കാന്‍ കേന്ദ്രം