Connect with us

Covid19

മലപ്പുറം ജില്ലാ കലക്ടർക്ക് കൊവിഡ്

Published

|

Last Updated

മലപ്പുറം | ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കലക്ടര്‍ കെ ഗോപോലകൃഷ്ണന് കൊവിഡ് . അദ്ദേഹത്തിനൊപ്പം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്കും 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു

കരിപ്പൂർ വിമാന അപകടത്തിന്റെ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തതിനെ തുടർന്ന് ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ന് പുറത്ത് വന്ന പരിശോധനാ ഫലത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് തന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവ ഇടപെടല്‍ നടത്തിയ കലക്ടര്‍മാരില്‍ ഒരാളായിരുന്നു മലപ്പുറം കലക്ടര്‍. ജില്ലാ ഭരണകൂടത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടായിരുന്നു. കരിപ്പൂരില്‍ വിമാനാപകടം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആദ്യം അവിടെ ഓടിയെത്തിയ അദ്ദേഹം രക്ഷാ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് കലക്ടര്‍ക്കൊപ്പം ചേര്‍ന്ന് ഏകോപിക്കുകയായിരുന്നു.