National
ആ ചിത്രം കാവേരിനദിജല തര്‍ക്കവുമായി ബന്ധപ്പെട്ടത്; ബെംഗളൂരു സംഘര്‍ഷത്തിലേത് അല്ല

ബംഗളൂരു| ചൊവ്വാഴ്ച ബെംഗളൂരുവില്‍ നടന്ന ആക്രണത്തിന്റേതായി സമൂഹമാധ്യമങ്ങളലില്‍ പ്രചരിപ്പിക്കുന്ന ചിത്രം ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരു ആക്രണത്തില്‍ ട്രക്കിന് തീ കത്തിച്ചതായി കാണിക്കുന്ന ഒരു ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ജിഹാദികള്‍ കഴിഞ്ഞ രാത്രി ബെംഗളൂരു നഗരത്തില്‍ ആക്രമം അഴിച്ചുവിട്ടു എന്ന ക്യാപഷനോടുകൂടിയാണ് ചിത്രം ആരോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നും തെറ്റിധരിപ്പിക്കുന്നതാണെന്നും കണ്ടെത്തി. 2016ല്‍ കാവേരിനദി പ്രശ്‌നവുമായി നടന്ന ആക്രണത്തിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നടന്നതായി പറഞ്ഞ് പോസ്റ്റ് ചെയ്തത്.
കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ക്ക് തീയിടുന്നതാണ് ആ ചിത്രത്തിലുള്ളത്. ഇതാണ് ചൊവ്വാഴ്ച ബെംഗളൂരു ആക്രമണവുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ചത്.
കോണ്‍ഗ്രസ് നിയമസഭാംഗത്തിന്റെ ബന്ധു തെറ്റായ വീഡിയോയയും ചിത്രംവും ഫെയ്‌സൂക്കില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഈ മാസം 11ന് രാത്രി ബെംഗളൂരുവില്‍ വ്യാപക ആക്രമണം ഉണ്ടായിരുന്നു. കോപാകുലരായ ജനങ്ങള്‍ കല്ലെറിഞ്ഞും വാഹനങ്ങള്‍ കത്തിച്ചും ആക്രണം അഴിച്ചുവിട്ടിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബെംഗളൂരു പോലീസ് വെടിവെപ്പ് നടത്തിയതോടെയാണ് ആക്രമണകാരികള്‍ പിരിഞ്ഞ് പോയത്. 70 പോലീസുകാര്‍ക്കും പരുക്കേറ്റിരുന്നു.