Covid19
കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് ഭരണഘടനാ വിരുദ്ധം: ചെന്നിത്തല

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ പോലീസ് ശേഖരിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്ത് എഴുതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ അവരുടെ അറിവില്ലാതെ പോലീസ് ശേഖരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. നിയമവിരുദ്ധമായ പ്രവൃത്തി നിര്‍ത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.
ഒരു വ്യക്തിയുടെ അറിവോടു കൂടിയല്ലാതെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കാന്‍ പാടില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന അടിയന്തര സാഹചര്യത്തില്‍ മാത്രമേ ഒരു വ്യക്തിയുടെ അറിവോടെയല്ലാതെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഇവിടെ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത്.
യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ, വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യന്‍ ഭാരണഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മൗലീകാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടയുടെ അടിസ്ഥാന ശിലയായ മൗലീകാവകാശങ്ങളിലെ ഏറ്റവും സുപ്രധാനമാണ് ജീവിക്കാനുള്ള അവകാശമായ ഇരുപത്തിയൊന്നാം അനുച്ഛേദം(ൃശഴവ േീേ ഘശളല) എന്ന് താങ്കള്‍ക്ക് അറിയാമല്ലോ. ഒരു വ്യക്തിക്ക് അന്തസോടെ ജീവിക്കാന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലീകാവശമാണ് ഇത്. 2018 ലെ (Retd) ജസ്റ്റിസ് പുട്ടസ്വാമി കേസില്‍ ഒരു വ്യക്തിയുടെ സ്വകാര്യത ഇന്ത്യന്‍ ഭരണഘടനാ ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമവിരുദ്ധമായ പ്രവൃത്തിയില്‍ നിന്ന് പിന്തിരിയാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.