Connect with us

National

ബെംഗളൂരു സംഘര്‍ഷം: തെറ്റായ പ്രചാരണവുമായി ബന്ധപ്പെട്ട് 19 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു | കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 19 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രണ്ട് എഫ് ഐ ആറുകളില്‍ പ്രതിസ്ഥാനത്ത് പരാമര്‍ശിക്കപ്പെട്ടവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും ഇവര്‍ക്കെതിരെ യു എ പി എ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

തെറ്റായ പ്രചരണം നടത്തി കലാപം ഉണ്ടാക്കുകയായിരുന്നു പോപ്പുലര്‍ഫ്രണ്ട് ശ്രമമെന്ന് പോലീസ് അറിയിച്ചു. ആക്രമങ്ങളില്‍ പങ്കാളികളായവരില്‍ ഭൂരിപക്ഷവും തെറ്റായ പ്രചരണം വിശ്വസിച്ചു. ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസ് കേസ് എടുത്തില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നും ഇവര്‍ പ്രചരിപ്പിച്ചതായും പോലീസ് പറഞ്ഞു.

 

 

Latest