Connect with us

Kerala

റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളില്‍ സംസ്ഥാന സര്‍ക്കാറിന് പങ്കില്ല: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | വടക്കാഞ്ചേരിയില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റിനെ നിയമിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ റെഡ്ക്രസന്റ് സ്വന്തം ചെലവില്‍ വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതി വടക്കാഞ്ചേരിയില്‍ നടപ്പാക്കിവരികയാണ്. വീട് നിര്‍മിക്കാനുള്ള ഏജന്‍സിയെ നിര്‍ണയിച്ചതില്‍ സര്‍ക്കാറിന് ഒരു പങ്കുമില്ല.

റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണെന്നും കോടിയേരി പറയുന്നു. വേണ്ടത് വിവാദമല്ല, വികസനം എന്ന തലക്കെട്ടില്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം.

റെഡ്ക്രസന്റിന്റെ കാരുണ്യ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടായാലും വേണ്ടില്ല സര്‍ക്കാറിനുമേല്‍ കരിതേച്ചാല്‍ മതിയെന്ന ചിന്തയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവും. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയുടെ മൊഴി ഉപയോഗപ്പെടുത്തി സര്‍ക്കാറിനെ സംശയത്തിന്റെ പുകമറയിലാക്കാനാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നത്. വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലാണ് ഇക്കൂട്ടരുടെ താത്പ്പര്യമെന്ന് വ്യക്തമാകുന്നതായും കോടിയേരി ലേഖനത്തില്‍ പറയുന്നു.

 

 

Latest