Connect with us

Kerala

'യേ മിഠി ഹമാരി': എസ്എസ്എഫ് സ്വാതന്ത്ര്യദിന കാമ്പയിൻ ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട് | “യെ മിഠി ഹമാരി” എന്ന ശീർഷകത്തിൽ എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിന്റിക്കേറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആരംഭിച്ചു. ആഗസ്റ്റ് 1 മുതൽ 15 വരെയുള്ള ക്യാമ്പയിൻെറ ഭാഗമായാണ് പരിപാടികൾ. സ്റ്റുഡന്റ്സ് ടോക്ക്, ഇ കൊളാഷ്, ചരിത്രപഠനം വെബിനാർ സീരീസ്, സമരാവേശം പകർന്ന പടപ്പാട്ടുകളുടെ പഠനം എന്നിവയാണ് കാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്.
ആഗസ്റ്റ് 15ന് രാവിലെ 9മണിക്ക് പ്രമുഖ മാപ്പിളപ്പാട്ട് നിരൂപകനും നിരീക്ഷകനുമായ ഫൈസൽ എളേറ്റിൽ സമരാവേശം പകർന്ന പടപ്പാട്ടുകൾ എന്ന പരിപാടിയിൽ എസ് എസ് എഫ് കേരള കാമ്പസ് സിന്റിക്കേറ്റ് ഫേസ്ബുക്ക് പേജിലും എസ് എസ് എഫ് കേരള യൂട്യൂബ് ചാനലിലും സംസാരിക്കും. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിൽ ആവേശമായിരുന്ന മാപ്പിളപ്പാട്ടുകളും കവിതകളും പടപ്പാട്ടുകളും  പാടിപ്പറയുന്നത് വിസ്മൃതിയിലാവുന്ന ചരിത്രാംശങ്ങളുടെ പുനരാവിഷ്കാരമാവും. തുടർന്ന് സംസ്ഥാനത്തെ വ്യത്യസ്ത കാമ്പസ് യൂണിറ്റുകളുടെ ഫേസ്ബുക്ക് പേജുകളിൽ സ്റ്റുഡന്റ്സ് ടോക്ക് സംഘടിപ്പിക്കും. അധിനിവേശ കടന്നുകയറ്റം, സ്വാതന്ത്ര്യസമരം, സമരസേനാനികൾ, പൗരത്വ നിയമഭേദഗതി, മതേതരത്വത്തിന്റെ ഭാവി തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികൾ ചർച്ച ചെയ്യും.
ഗ്രാമങ്ങളിലെ ഇന്ത്യയെ ആവിഷ്കരിച്ച് കൊണ്ട്  കാമ്പസ് യൂണിറ്റുകൾ തയ്യാറാക്കിയ ഇ കൊളാഷ് മത്സരത്തിന്റെ ഫല പ്രഖ്യാപനവും പ്രദർശനവും നടക്കും. ചരിത്രപഠനം വെബിനാർ സീരിസിൽ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ  പതിനാലു പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി നിയാസ് എളേറ്റിൽ ഇ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Latest