Connect with us

Covid19

സംസ്ഥാനത്ത് 1,564 പുതിയ കൊവിഡ് കേസുകള്‍ കൂടി; സമ്പര്‍ക്കത്തിലൂടെ 1,380 പേര്‍ക്ക് രോഗം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 1,564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 1,380 പേര്‍ സമ്പര്‍ക്ക രോഗബാധിതരാണ്. ഇന്ന് 766 പേര്‍ രോഗമുക്തരായി. 98 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് എത്തിയവര്‍ 60 പേരുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 100 പേരാണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് മൂന്ന് കൊവിഡ് മരണങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആഗസ്റ്റ് ഏഴിന് മരിച്ച തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), എട്ടിന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), 10ന് മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുല്‍ റഹ്മാന്‍ (63) എന്നിവരുടെ മരണ ശേഷം ലഭിച്ച സ്രവപരിശോധനാ ഫലം കൊവിഡ് പോസിറ്റീവാണ്.

തിരുവനന്തപുരം- 434, മലപ്പുറം- 202, പാലക്കാട്- 202, എറണാകുളം- 115, കോഴിക്കോട്- 98, കാസര്‍കോട്- 79, പത്തനംതിട്ട- 75, തൃശൂര്‍- 75, കൊല്ലം- 74, ആലപ്പുഴ- 72, കോട്ടയം- 53, ഇടുക്കി- 31, കണ്ണൂര്‍- 27, വയനാട്- 27 എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവായവരുടെ പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം- 197, എറണാകുളം- 109, കൊല്ലം- 73, ആലപ്പുഴ- 70, പാലക്കാട്- 67, മലപ്പുറം- 61, തൃശൂര്‍- 47, വയനാട്- 30, കാസര്‍കോട്- 28, കണ്ണൂര്‍- 25, ഇടുക്കി- 22, കോട്ടയം- 17, കോഴിക്കോട്- 12, പത്തനംതിട്ട- 8 എന്നിങ്ങനെയാണ് നെഗറ്റീവായത്.

കഴിഞ്ഞ 24 മണിക്കൂറിനകം 31, 270 സാമ്പിളുകള്‍ പരിശോധിച്ചു. 1,53,061 പേരാണ് നിരീക്ഷണത്തിലുള്ളത്. 12,683 പേര്‍ ആശുപത്രികളിലാണ്. ഇന്നു മാത്രം പേരെ 1,670 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ആകെ 10,87,722 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5,999 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,43,085 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,193 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 544 ആയി ഉയര്‍ന്നു.

---- facebook comment plugin here -----

Latest