Connect with us

Covid19

വിനായക ചതുർഥി റാലികൾക്ക് നിരോധനമേർപ്പെടുത്തി തമിഴ്‌നാട്

Published

|

Last Updated

ചെന്നൈ| കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിനായക ചതുർഥി റാലികൾക്ക് വിലക്കേർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. ഗണേശ വിഗ്രഹങ്ങൾ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനും റാലിയായി പോയി നിമഞ്ജനം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങൾ വിനായക ചതുർഥി സ്വന്തം വീട്ടിൽ തന്നെ ആഘോഷിക്കണം. വിനായക ചതുർഥി ആഘോഷങ്ങൾക്കായി സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുന്നവർ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു.

തമിഴ്‌നാട്ടിൽ വിനായക ചതുർഥിയുടെ 10 ദിവസത്തെ ആഘോഷങ്ങൾ ഈ മാസം 22ന് ആരംഭിക്കും. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വിനായക ചതുർഥി ആഘോഷിക്കുന്നത്.

Latest