International
ശീതീകരിച്ച കോഴിയിറച്ചിയിൽ കൊറോണവൈറസ് ; ജാഗ്രത വേണമെന്ന് ചൈന

ബീജിംഗ്| ചൈനീസ് നഗരമായ ഷെൻഷെനിലെ ഉപഭോക്താക്കളോട് ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണം വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ചൈനീസ് സർക്കാർ. ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിൽ കൊറോണവൈറസിനെ കണ്ടെത്തിയെന്ന ആവകാശവാദത്തെ തുടർന്നാണ് നിർദേശം. നേരത്തേ പായ്ക്ക് ചെയ്ത കടൽവിഭവങ്ങളിലും ഇത്തരത്തിൽ കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മറ്റ് നഗരങ്ങളിൽ നിന്നാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നത്.
ബ്രസീലിലെ സാന്താ കാറ്ററീനയിലെ അറോറ എലിമെന്റോസ് പ്ലാന്റിൽ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചി ഇറക്കുമതി ചെയ്‌തെന്ന് ചൈനീസ് സർക്കാറിന്റെ ഔദ്യോഗിക രേഖ വ്യക്തമാക്കുന്നു. ഉത്പന്നങ്ങളുമായി സമ്പർക്കത്തിൽ വന്ന ജനങ്ങൾക്ക് കൊവിഡ് പരിശോധന നടത്തിയതായി അധികൃതർ വ്യക്തമാക്കി.
---- facebook comment plugin here -----