Covid19
രാം ജന്മ ഭൂമി ട്രസ്റ്റ് മേധാവി നൃത്യ ഗോപാൽ ദാസിന് കൊവിഡ്

ന്യൂഡൽഹി| രാമജന്മഭൂമി ട്രസ്റ്റ് തലവൻ നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. അയോധ്യയിലെ ഭൂമി പൂജയിൽ കഴിഞ്ഞ ആഴ്ച ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടിരുന്നു. നിലവിൽ മധുരയിൽ ഉള്ള നൃത്യ ഗോപാൽ ദാസ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് കൊവിഡ് പരിശോധനക്ക് വിധേയനായത്.
ദാസിന് അടിയന്തര വൈദ്യസഹായം നൽകുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഥുര ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകി.
---- facebook comment plugin here -----