Connect with us

Kerala

ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍

Published

|

Last Updated

കൊച്ചി | ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജനക്കിറ്റുകളുടെ വിതരണം ഇന്ന് മുതല്‍ തുടങ്ങും. റേഷന്‍ കടകളിലൂടെ കിറ്റുകള്‍ വ്യാഴാഴ്ച വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സി എം ഡി (ഇന്‍ ചാര്‍ജ്) അലി അസ്ഗാര്‍ പാഷ അറിയിച്ചു.

500 രൂപയോളം വിലവരുന്ന 12 ഇനങ്ങളാണ് കിറ്റിലുളളത്. പഞ്ചസാര (ഒരു കിലോ), ചെറുപയര്‍/ വന്‍പയര്‍ (500ഗ്രാം), ശര്‍ക്കര (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), മഞ്ഞള്‍പൊടി (100 ഗ്രാം), സാമ്പാര്‍പൊടി (100 ഗ്രാം), വെളിച്ചെണ്ണ (500 മി.ലി), പപ്പടം (ഒരു പാക്കറ്റ്-12 എണ്ണം), സേമിയ/പാലട ( ഒരു പാക്കറ്റ്), ഗോതമ്പ് നുറുക്ക് (ഒരു കിലോ), സഞ്ചി (ഒന്ന്) എന്നിവ അടങ്ങിയതാണ് കിറ്റ്.

88 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ് നല്‍കുക. എ ഐ വൈ വിഭാഗക്കാര്‍ക്ക് 13,14 ,16 തിയ്യതികളിലും മുന്‍ഗണന വിഭാഗക്കാര്‍ക്ക് 19, 20, 21, 22 തീയതികളിലും നല്‍കും.

ശേഷിക്കുന്ന നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് മുമ്പുതന്നെ നല്‍കും. സംസ്ഥാനത്തെ 1500 പാക്കിങ് കേന്ദ്രങ്ങളിലാണ് കിറ്റുകളൊരുക്കുന്നത്.

Latest