Connect with us

Kerala

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; അന്വേഷണ റിപ്പോര്‍ട്ട് ഡി ജി പിക്ക് കൈമാറി

Published

|

Last Updated

തിരുവനന്തപുരം | മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റുകള്‍ അപകീര്‍ത്തികരവും മാനഹാനിയുണ്ടാക്കുന്നതും ലൈംഗിക ചുവയുള്ളതുമാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം റെയ്ഞ്ച് ഡി ഐ ജി. സഞ്ജയ് കുമാര്‍ ഗുരുഡിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഡി ജി പി. ലോക്‌നാഥ് ബെഹ്‌റക്കാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയ സൈബര്‍ ആക്രമണത്തില്‍ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഡി ജി പി ആവശ്യപ്പെട്ടിരുന്നത്.

Latest