Connect with us

Covid19

കൊവിഡ്; സഊദിയില്‍ 34 മരണം, 1,640 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 34 പേര്‍ മരിച്ചു. 1,640 പേര്‍ രോഗമുക്തി നേടി. സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. റിയാദ്- 8, ജിദ്ദ- 5, മക്ക- 2, അല്‍-ഹുഫൂഫ്- 2, ത്വാഇഫ്- 3, മദീന- 4, ബുറൈദ- 2, അബഹ- 1, തബൂക്ക്- 2, മഹായില്‍ അസീര്‍- 1, ബീഷ- 1, അല്‍റസ്- 1, അറാര്‍- 1, ജുബൈല്‍- 1, അല്‍നമാസ്- 1, സബ്യ- 1 എന്നിങ്ങനെയാണ് വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് മരണങ്ങളുടെ കണക്ക്. ഇതോടെ, രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള ആകെ മരണങ്ങളുടെ എണ്ണം 3,269 ആയി. ഇന്ന് മാത്രം 1,521 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 43 ശതമാനം സ്ത്രീകളും 57 ശതമാനം കുട്ടികളുമാണ്. രോഗബാധിതരെ കണ്ടെത്തുന്നതിനായി ഇന്ന് 60,828 പരിശോധനകളാണ് നടത്തിയത്.

റിയാദ് (101), മക്ക (88), ദമാം (75), അല്‍-ഹുഫൂഫ് (65), മദീന (65), ജിസാന്‍ (51), ഹാഇല്‍ (45), ബുറൈദ (41) എന്നിവിടങ്ങളിലാണ് ബുധനാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 291,468 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. 255,118 പേര്‍ രോഗമുക്തി നേടി. 33,117 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1,821 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗമുക്തരായവയുടെ നിരക്ക് 87.5 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു