Connect with us

Kerala

മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടി സന്ദര്‍ശിക്കും

Published

|

Last Updated

ഇടുക്കി | മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി നാളെ സന്ദര്‍ശിക്കും. തിരുവനന്തപുരത്തുനിന്നും രാവിലെ ഒമ്പതിന്് ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാര്‍ ആനച്ചാലിലെത്തി തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും പെട്ടിമുടിയിലേക്ക് പോകുക.അതേ സമയം കാലാവസ്ഥ പ്രതികൂലമായാല്‍ സന്ദര്‍ശനം മാറ്റിവെക്കാനും സാധ്യതയുണ്ട്. അപകടത്തിന്റെ ആറാം ദിവസമായ ഇന്ന് മൂന്ന് പേരുടെ മൃതേദഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു.

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും തിരച്ചിലും പൂര്‍ണ്ണമായ ശേഷം ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും. വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.മുഖ്യമന്ത്രി പെട്ടിമുടി സന്ദര്‍ശനം നടത്താത്തതിനെതിരെ വിമര്‍ശവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു.

Latest