Connect with us

Kasargod

കാസര്‍കോട്ട് ഇന്ന് യെല്ലോ അലര്‍ട്ട്; മറ്റു ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് കാസര്‍കോഡ് ജില്ലയില്‍ മാത്രം മഴ മുന്നറിയിപ്പ്. ശക്തമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മറ്റു ജില്ലകളിലാന്നും മുന്നറിയിപ്പുകളില്ല. അടുത്ത നാല് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. മഴയെ തുടര്‍ന്ന് ഇടുക്കി പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ 59 പേര്‍ മരിച്ചു. കരിപ്പൂരില്‍ മഴയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 30 അടി താഴ്ചയിലേക്ക് പതിക്കുകയും രണ്ടായി പിളരുകയും ചെയ്ത് 18 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.