Connect with us

Covid19

റഷ്യയുടെ കൊവിഡ് വാക്‌സിന്‍; യോഗ്യതകള്‍ പരിശോധിക്കുമെന്ന് ഡബ്ല്യൂ എച്ച് ഒ

Published

|

Last Updated

ജനീവ|  റഷ്യ പുതുതായി വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ യോഗ്യത വ്യവസ്ഥകള്‍ സംബന്ധിച്ച് റഷ്യന്‍ ആരോഗ്യ അധികൃതരുമായി ലോകാരോഗ്യ സംഘടന ചര്‍ച്ച ചെയ്യുമെന്ന് സംഘടന. ഇതുസംബന്ധിച്ച് റഷ്യന്‍ ആരോഗ്യ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് സംഘടന വക്താവ് താരിക് ജസാരെവിച്ച് പറഞ്ഞു.

വാക്‌സിന്റെ ഫലപ്രാപ്തി, സുരക്ഷ എന്നീ കാര്യങ്ങള്‍ വിലയിരുത്തും. കൂടാതെ, വാക്‌സിന്‍ വികസനം, പരീക്ഷണം, വ്യാവസായിക ഉത്പാദനം എന്നിങ്ങനെ കാര്യങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ യോഗ്യത വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.