സ്‌കൂളുകൾ വീണ്ടും തുറക്കുമോ? ചിന്തിക്കാൻ പോലുമാകാതെ പൊട്ടിക്കരഞ്ഞ് കുട്ടി- വീഡിയോ

Posted on: August 11, 2020 4:00 pm | Last updated: August 11, 2020 at 4:00 pm

ന്യൂഡൽഹി| കൊറോണവൈറസ് വ്യാപനം ആരംഭിച്ചതുമുതൽ നാമെല്ലാവരും നമ്മുടെ വിശാലമായ ലോകത്തെ വീട്ടിനുള്ളിലെ നാലുചുവരുകൾക്കുള്ളിലായി തളച്ചിടാൻ നിർബന്ധിതരായി. സ്‌കൂൾ, ഓഫീസ് തുടങ്ങിയ മിക്ക അടിസ്ഥാന കാര്യങ്ങളെല്ലാം നിർവഹിക്കുന്നത് ഓൺലൈനിലൂടെയാണ്. പലരും കാര്യങ്ങൾ പഴയപടിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ചില കുട്ടിക്കള്ളന്മാർ വീട്ടിനുള്ളിൽ സമയം ചെലവഴിച്ച് ഇങ്ങനെയൊക്കെ തന്നെ മുന്നോട്ട് പോകുക എന്ന ആശയത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അവർ വീട്ടിനുള്ളിൽ തന്നെ അവരുടെ ജീവിതം തളച്ചിടാൻ ആഗ്രഹിച്ചുപോകുന്നതിൽ തെറ്റില്ല. കാരണം നഷ്ടമായി പോകുമെന്ന് അവർ ഭയന്നിരുന്ന പല കാര്യങ്ങളും അവർ പോലുമറിയാതെ തേടിയെത്തിയിരിക്കുന്ന സമയമാണിത്. സ്‌കൂളുകൾ വീണ്ടും തുറക്കുമെന്ന് പേടിച്ച് എന്തിനെന്നറിയാതെ കണ്ണീരൊഴുക്കുന്ന കുഞ്ഞിന്റെ വീഡിയോയാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.


പ്രാർഥിക്കാൻ കൈകൾ ഉയർത്തുക എന്ന് ഒരു സ്ത്രീ പറയുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് താൻ പറയുന്ന കാര്യങ്ങൾ അതുപോലെ ആവർത്തിക്കാൻ കുട്ടിയോട് ആവശ്യപ്പെടുകയും അവൻ അനുസരിക്കുകയും ചെയ്യുന്നത് കാണാം. യാ അള്ളഹ് സ്‌കൂളുകൾ 15ന് വീണ്ടും തുറക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു. സ്ത്രീ പറഞ്ഞയുടനെ സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെ പറ്റി ചിന്തിച്ച് പൊട്ടിക്കരയുന്ന കുഞ്ഞിനെയാണ് നമുക്ക് വീഡിയോയിൽ കാണാനാകുക. രസകരമെന്ന് നമുക്ക് തോന്നുമെങ്കിലും രാജ്യത്തെ ഭൂരിപക്ഷം കുട്ടികളുടെയും പ്രതിനിധിയാണ് ഈ കരച്ചിലുകാരൻ.

വീഡിയോ ട്വിറ്ററിൽ പങ്കിട്ട മുൻ ധനകാര്യ സെക്രട്ടറി അരവിന്ദ്  മയറാം “നമ്മൾ ഇപ്പോൾ എന്ത് ചെയ്യണം” എന്നാണ് ഇതിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.