Connect with us

Covid19

പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

Published

|

Last Updated

ന്യൂഡൽഹി| മസ്തിഷ്‌ക ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മുഖർജി ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നതെന്നും ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി അറിയിച്ചു.

84 വയസ്സുള്ള മുഖർജിയെ തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നാണ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയയ്ക്കു മുമ്പായി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. മറ്റൊരു ചികിത്സാ ആവശ്യത്തിനായി ആശുപത്രിയിലെത്തിയപ്പോഴാണ് കൊവിഡ് പരിശോധന നടത്തിയതെന്നും പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതെന്നും പ്രണബ് മുഖർജി തന്നെയാണ് ട്വിറ്ററിലുടെ വെളിപ്പെടുത്തിയത്.