ആർ സി സിയിൽ കരാർ നിയമനം

Posted on: August 11, 2020 2:21 pm | Last updated: August 11, 2020 at 2:21 pm


തിരുവനന്തപുരം റീജ്യനൽ ക്യാൻസർ സെന്ററിൽ ഫാർമസിസ്റ്റ്, റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് തസ്തികയിൽ ഈ മാസം 20 വരെയും റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയിൽ 26 വൈകീട്ട് 3.30 വരെയും അപേക്ഷിക്കാം. അപേക്ഷാ ഫോം വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഫാർമസിസ്റ്റ്: പ്ലസ് ടു പാസ്സായിരിക്കണം. ഫാർമസിയിൽ ഡിപ്ലോമ. ഫാർമസി കൗൺസിലിൽ രജിസ്‌ട്രേഷൻ. ഒരു വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 45. എസ് സി, എസ് ടി, ഒ ബി സി വിഭാഗക്കാർക്ക് ഇളവ് അനുവദിക്കും.

റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ്: ബി എസ് സി. എം ആർ ടി. അല്ലെങ്കിൽ സയൻസിൽ ബിരുദവും മെഡിക്കൽ കോളജിൽ നിന്ന് രണ്ട് വർഷത്തെ റേഡിയോളജിക്കൽ അസിസ്റ്റന്റ്‌സ് കോഴ്‌സ്/ ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നീഷ്യൻ കോഴ്‌സ് പാസ്സായിരിക്കണം.
179 ദിവസത്തേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ www.rcctvm.gov.inൽ ലഭിക്കും.

ALSO READ  കൊച്ചി വാട്ടർ മെട്രോയിൽ ഏഴ് ഒഴിവ്