Connect with us

Career Education

എയിംസിൽ 3,803 നഴ്‌സിംഗ് ഓഫീസർ ഒഴിവുകൾ

Published

|

Last Updated

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എ ഐ ഐ എം എസ്) നഴ്‌സിംഗ് ഓഫീസർ റിക്രൂട്ട്‌മെന്റ്കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. 3,803 ഒഴിവുണ്ട്.

യോഗ്യത: I. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ/ സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച ബി എസ് സി (Hons) നഴ്‌സിംഗ്/ ബി എസ് സി നഴ്‌സിംഗ്. അല്ലെങ്കിൽ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ/ സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള ബി എസ് സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി എസ് സി. സ്റ്റേറ്റ്/ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൽ നഴ്‌സസ് ആൻഡ് മിഡ്‌വൈഫ് രജിസ്‌ട്രേഷൻ.

II. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ/ സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ജനറൽ നഴ്‌സിംഗ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ. കുറഞ്ഞത് അമ്പത് കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായം 18- 30. സംവരണ വിഭാഗങ്ങൾക്ക് ഇളവ് അനുവദിക്കും.
ജനറൽ, ഒ ബി സി വിഭാഗത്തിന് 1,500 രൂപയും എസ് സി, എസ് ടി വിഭാഗത്തിന് 1,200 രൂപയുമാണ് അപേക്ഷാ ഫീസ്. ഭിന്നശേഷിക്കാർ ഫീസ് അടക്കേണ്ടതില്ല.
www.aiimsexams.org വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി ആഗസ്റ്റ് 18. വിശദ വിവരം വെബ്‌സൈറ്റിൽ.

Latest