Connect with us

Saudi Arabia

കൊവിഡ്: സഊദിയില്‍ 32 മരണം ; 1429 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം  | സഊദിയില്‍ k`വിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 32 പേര്‍ മരിക്കുകയും 1429 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഇരുപത്തി നാലുമണിക്കൂറിനിടെ 1257 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 289,947 ആയി. രോഗബാധിതരില്‍ 253,478പേരാണ് രോഗ മുക്തി നേടിയത് .രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3199 ആയി ഉയര്‍ന്നിട്ടുണ്ട് .33,270പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,824 രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്

റിയാദ് 88, ദമാം 65, അല്‍-ഹുഫുഫ് 63, ഹാഇല്‍ 62 , ബുറൈദ 59 ,മക്ക 58 എന്നീ പ്രദേശങ്ങളിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്

Latest