Kerala
പി പി മത്തായിയുടെ മരണം: നീതി ലഭിച്ചതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുവെന്ന് ഭാര്യ

ചിറ്റാര്‍ |വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ യുവ കര്‍ഷകനായ പി പി മത്തായി മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്്തമാവുന്നു. സംഭവത്തില്‍ നീതി ലഭിച്ചതിന് ശേഷം മാത്രമെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കുകയുള്ളുവെന്ന് ഭാര്യ ഷീബ പറഞ്ഞു. കഴിഞ്ഞ 15 ദിവസമായി മത്തായിയുടെ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കട്ടച്ചിറ-കുടപ്പന ദേശസമിതി മത്തായിയുടെ വീടിന് മുന്നില്‍ അനിശ്ചിതകാല ദു:ഖാചരണം ആരംഭിച്ചു.
മത്തായിയുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ ചിറ്റാര്‍ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസിന് മുന്നില്‍ നടത്തുന്ന റിലേ സത്യാഗ്രഹ സമരപന്തലില്‍ ഇന്നലെ മത്തായിയുടെ കുടുംബമെത്തി. മത്തായിയുടെ ഭാര്യ ഷീബമോള്‍, മക്കളായ സോനാ എല്‍സ മത്തായി, ഡോനാ എല്‍സ മത്തായി എന്നിവരും അമ്മ എലിയാമ്മ, സഹോദരന്‍ എന്നിവരാണ് സമരപന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് അനുഭാവം രേഖപ്പെടുത്തിയത്. ഷിബയും കുടുംബവും സമരപന്തലില്‍ നിന്നും മടങ്ങിതിനെ പോയതിന് പിന്നാലെ കെ എസ് യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ചിറ്റാര്‍ ഫോറസറ്റ് സ്റ്റേഷനിലേക്ക് നീങ്ങിയത് സംഘര്‍ഷത്തിനിടയാക്കി. രണ്ട് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍, അംഗം പി മോഹന്‍രാജ്, ഡിസിസി ഭാരവാഹികളായ റിങ്കു ചെറിയാന്‍, വി ആര്‍ സോജി, റോയിച്ചന്‍ ഏഴിക്കകത്ത്, ബഷീര്‍ വെള്ളത്തറ, സലിം പി ചാക്കോ എന്നിവര്‍ ഇന്നലെ സമരപന്തലിലെത്തിയിരുന്നു. സമരത്തെ അമര്‍ച്ച ചെയ്യുവാന്‍ പോലീസ് ബോധപൂര്‍വം ശ്രമിക്കുകയായിരുന്നുവെന്ന് ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. മുന്‍കാല ഡി വൈ എഫ് ഐ നേതാക്കളായ രണ്ട് പോലീസുകാരാണ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്നും ഭീഷണികൊണ്ട് സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും ബാബു ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.