Connect with us

Business

ഫ്ളിപ്കാർട്ടിന്റെ വിറ്റഴിക്കല്‍ മേള അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

Published

|

Last Updated

മുംബൈ | ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് എന്ന വിറ്റഴിക്കല്‍ മേള ഇന്ന് അര്‍ധരാത്രി അവസാനിക്കും. അഞ്ച് ദിവസത്തെ വില്‍പ്പന മേള കഴിഞ്ഞയാഴ്ചയാണ് തുടങ്ങിയത്.

മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് ടി വികള്‍, ലാപ്‌ടോപുകള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങളാണ് വന്‍ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. സിറ്റിബേങ്ക് (citibank), ഐ സി ഐ സി ഐ ബേങ്ക് എന്നിവയുടെ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.

വന്‍ ഇളവുകള്‍ക്ക് പുറമെ, എക്‌സ്‌ചേഞ്ച്, പെയ്‌മെന്റ് പോലുള്ള ബണ്ടില്‍ ഓഫറുകളും ലഭ്യമാണ്. ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സില്‍ ഐഫോണ്‍ XR 45,999 രൂപക്ക് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്.

Latest