Connect with us

International

ബെയ്‌റൂത്ത് സ്‌ഫോടനം: പ്രക്ഷോഭത്തിനിടെ ലൈബനാനിൽ മന്ത്രിമാരുടെ കൂട്ടരാജി

Published

|

Last Updated

ബെയ്‌റൂത്ത്|  സ്‌ഫോടനത്തിന് പിന്നാലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ലെബനാനിൽ മന്ത്രിമാരുടെ കൂട്ടരാജി. നിയമമന്ത്രി മാരി ക്ലോഡെ നാജ്‌മെ, വിവരാവകാശ മന്ത്രി മനാൽ അബ്ദേൽ സമദ്, പരിസ്ഥിതി മന്ത്രി ഡാമിയാനോസ് കട്ടാർ എന്നിവരാണ് ഔദ്യാഗിക പദവികളിൽ നിന്ന് രാജിവെച്ചത്. ഇന്നലെ ബെയ്‌റൂത്ത് പാർലിമെന്റിറിലേക്ക് പ്രക്ഷോഭകർ നടത്തിയ  പ്രതിഷേധം സംഘർഷഭരിതമായി.  കല്ലെറിഞ്ഞ പ്രക്ഷോഭകർക്ക്  നേരേ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

അന്താരാഷ്ട്ര നേതാക്കളുൾപ്പെടെ പങ്കെടുത്ത ഫ്രാൻസിന്റെയും യു എന്നിന്റെയും നേതൃത്വത്തിൽ നടന്ന വെർച്വൽ ദാതാക്കളുടെ സമ്മേളനത്തിൽ 300 മില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് വിനാശകരമായ സ്‌ഫോടനത്തിൽ തകർന്നടിഞ്ഞ ജനതക്ക് നേരിട്ടെത്തിക്കുമെന്നും അവർ പറഞ്ഞു. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഹായവാഗ്ദാനം നൽകിയെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല.

Latest