പുതിയ സൗര ചക്രത്തിന് തുടക്കം; കൊലയാളി ജ്വാലകളുണ്ടാകില്ല

Posted on: August 10, 2020 4:07 pm | Last updated: August 10, 2020 at 4:07 pm

ന്യൂയോര്‍ക്ക് | സൂര്യനില്‍ 11 വര്‍ഷം നീളുന്ന പുതിയ വൈദ്യുതകാന്ത പ്രവര്‍ത്തനങ്ങളുടെ ലക്ഷണമെന്നോണം 25ാം സൗര ചക്രം ആരംഭിച്ചതായി ജ്യോതിശാസ്ത്രജ്ഞര്‍ അറിയിച്ചു. ഓരോ ചക്രത്തിലും സൂര്യന്റെ കാന്തശക്തിയുള്ള വടക്ക്, തെക്ക് ധ്രുവങ്ങള്‍ ചലിക്കും.

സൗരോപരിതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി വാനനിരീക്ഷകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സൗര ജ്വാലകളെ സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ ആശങ്ക പങ്കുവെക്കുന്നു. സൂര്യനില്‍ നിന്നുള്ള വികിരണങ്ങളുടെ ശക്തമായ പ്രവാഹമാണ് സൗര ജ്വാലകള്‍.

ഇത്തരം സൗര ജ്വാലകള്‍ ഭൂമിയുടെ വൈദ്യുതകാന്തിക പ്രതിഭാസത്തെ തടസ്സപ്പെടുത്തും. ഇതിലൂടെ റേഡിയോ ട്രാന്‍സ്മിഷന്‍, എ സി കരന്റ് തുടങ്ങിയവയും തടസ്സപ്പെടും.