Connect with us

Covid19

ഇന്ത്യയിലേക്കുള്ള യാത്ര; സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം നിർബന്ധം

Published

|

Last Updated

ദുബൈ | ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ക്വാറന്റൈൻ സംബന്ധിച്ച സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിച്ചു നൽകേണ്ടത് നിർബന്ധമാണെന്ന് ഇന്ത്യൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഇത് www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ സമർപ്പിക്കാം. യാത്രക്ക് 72 മണിക്കൂർ മുമ്പെങ്കിലും സമർപിക്കണം. 14 ദിവസത്തേക്ക് നിർബന്ധിത ക്വാറന്റൈന് വിധേയമാകാമെന്നാണ് ഉറപ്പു നൽകേണ്ടത്. ഏഴ് ദിവസം സ്വന്തം ചെലവിലായിരിക്കും സമ്പർക്ക നിരോധം. തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ ഏഴ് ദിവസം വീട്ടിൽ ക്വറന്റൈൻ. ഗർഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതരമായ രോഗം, 10 വയസോ അതിൽ താഴെയോ ഉള്ള കുട്ടികളുടെ രക്ഷകർതൃത്വം എന്നിങ്ങനെയുള്ളവർക്ക് ഇളവ് നൽകും. മതിയായ കാരണം കാണിക്കണം. സർക്കാർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. നെഗറ്റീവ് ആർ ടി-പി സി ആർ ടെസ്റ്റ് റിപ്പോർട്ട് സമർപ്പിക്കുന്നവർക്കും ഇളവുണ്ട്. സ്ഥാപനപരമായ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കും. യാത്ര ആരംഭിക്കുന്നതിന് 96 മണിക്കൂറിനുള്ളിൽ ഈ പരിശോധന നടത്തിയിരിക്കണം. പരിശോധനാ റിപ്പോർട്ട് പരിഗണനക്കായി പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഓരോ യാത്രക്കാരനും റിപ്പോർട്ടിന്റെ ആധികാരികതയുമായി ബന്ധപ്പെട്ട് ക്രിമിനൽ പ്രോസിക്യൂഷന് ബാധ്യസ്ഥരായിരിക്കുകയും ചെയ്യും. ഇന്ത്യയിലെ പ്രവേശന വിമാനത്താവളത്തിലെത്തുമ്പോൾ പരിശോധന റിപ്പോർട്ട് ഹാജരാക്കാം.

ബോർഡിംഗിന് മുമ്പ്

◆  ബന്ധപ്പെട്ട ഏജൻസികൾ യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം നിർദേശങ്ങൾ നൽകും.
◆ എല്ലാ യാത്രക്കാരും അവരുടെ മൊബൈൽ ഉപകരണങ്ങളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം.
◆ ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ വിമാനം അല്ലെങ്കിൽ കപ്പൽ കയറാൻ അനുവദിക്കൂ
◆ ലക്ഷണമില്ലാത്തവർക്ക് മാത്രമേ ഇന്ത്യയിലേക്ക് പ്രവേശനം ഉണ്ടാകൂ. പാരിസ്ഥിതിക ശുചിത്വം, അണുവിമുക്തമാക്കൽ എന്നിവ പോലുള്ള മുൻകരുതൽ നടപടികൾ വിമാനത്താവളങ്ങളിൽ ഉറപ്പാക്കും.
◆ ബോർഡിംഗ് സമയത്തും വിമാനത്താവളങ്ങളിലും, സാമൂഹിക അകലം ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. യാത്രക്കിടെ
◆ പോർട്ടലിൽ സ്വയം പ്രഖ്യാപന ഫോം നൽകിയിട്ടില്ലാത്ത യാത്രക്കാർ അത് യാത്രാവേളയിൽ പൂരിപ്പിക്കുകയും അതിന്റെ ഒരു പകർപ്പ് വിമാനത്താവളം / തുറമുഖം / ഇയാൻപോർട്ട് എന്നിവിടങ്ങളിൽ നിലവിലുള്ള ആരോഗ്യ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നൽകണം.
◆ പാലിക്കേണ്ട മുൻകരുതൽ നടപടികൾ ഉൾപ്പെടെ കൊവിഡ് 19 നെക്കുറിച്ചുള്ള ഉചിതമായ അറിയിപ്പുകൾ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഫ്‌ളൈറ്റുകളിലും കപ്പലുകളിലും ട്രാൻസിറ്റ് സമയത്തും നൽകും.
◆ ഫ്‌ളൈറ്റ് / കപ്പലിൽ യാത്ര ചെയ്യുമ്പോൾ, മാസ്‌ക് ധരിക്കണം. പരിസ്ഥിതി ശുചിത്വം, ശ്വസന ശുചിത്വം, കൈ ശുചിത്വം തുടങ്ങിയ ആവശ്യമായ മുൻകരുതലുകൾ പാലിക്കണം.
നാട്ടിലെത്തുമ്പോൾ
◆ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എല്ലാ യാത്രക്കാർക്കും താപ പരിശോധന നടത്തും. ഓൺലൈനിൽ പൂരിപ്പിച്ച സ്വയം പ്രഖ്യാപന ഫോം എയർപോർട്ട് ഹെൽത്ത് സ്റ്റാഫ് പരിശോധിക്കും.
◆ സ്‌ക്രീനിംഗ് സമയത്ത് രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയ യാത്രക്കാരെ ഉടൻ ക്വാറന്റൈൻ ചെയ്യും.

---- facebook comment plugin here -----

Latest