Connect with us

National

രാജസ്ഥാനിലെ കോണ്‍ഗ്രസ് രാഷ്ട്രിയ പ്രതിസന്ധി അയയുന്നതായി സൂചന

Published

|

Last Updated

 

ന്യൂഡല്‍ഹി| രാജസ്ഥാനിലെ കോണ്‍ഗ്രസ് രാഷട്രിയ പ്രതിസന്ധി അയയുന്നതായി സൂചന. സര്‍ക്കാറിനെതിരേ കപാലകൊടി ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റും വിമത എം എല്‍ എമാരും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

സച്ചിനും കൂട്ടരും രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് നേതൃത്വവുമായി കൂടികാഴ്ച നടത്തുന്നതിന് സമയം ചോദിച്ചിട്ടുണ്ട്. ഇന്ന് സച്ചിന്‍ രാഹുലുമായി കൂടികാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. ജൂലൈയിലാണ് സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക്‌ഗെഹ്ലോട്ടും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള കൂടികാഴ്ചയില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

സച്ചിന്‍ പൈലറ്റ് നേരത്തെ പ്രിയങ്കാ ഗാന്ധിയുമായി കൂടികാഴ്ച നടത്തിയിരുന്നു. പൈലറ്റും വിമത എം എല്‍ എമാരും കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. അതേസമയം, ഒരു മാസം സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയവര്‍ക്കെതിരേ കടുത്ത നടപടി വേണമെന്നാണ് അശോക് ഗെഹ്ലോട്ടിനെ പിന്തുണക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

അതേസമയം, കോണ്‍ഗ്രസ് ഹൈകമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. എന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന വാര്‍ത്തകളശെ വിമതപക്ഷം നിഷേധിച്ചു. തങ്ങളുയര്‍ത്തിയ നേതൃമാറ്റ വിഷയത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അത് തീരുമാനമാകാതെ പ്രശ്‌നം പരിഹരിക്കില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു. ജൂലൈ ആദ്യവാരമാണ് സച്ചിന്‍ പൈലറ്റും 19 എം എല്‍ എമാരും രാജസ്ഥാന്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയത്.

Latest