Connect with us

Kerala

ഡാം സുരക്ഷ: മുൻകരുതൽ നടപടികൾ അറിയിക്കാൻ സ‌ംസ്ഥാന സർക്കാറിനോട് ഹെെക്കോടതി

Published

|

Last Updated

കൊച്ചി | ഡാം സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി സംസ്ഥാനസര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടി. പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു, ഡാമില്‍ ജലനിരപ്പ് ഉയര്‍ന്താല്‍ എന്ത് സുരക്ഷാ നടപടികള്‍ സ്വീകരിക്കും തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാനാണ് നിര്‍ദേശം. ഒരാഴ്ചക്കകം വിശദീകരണം നൽകണം.

2018ല്‍ ജസ്റ്റിസ് രാമചന്ദ്രന്റെ കത്തില്‍ ഹൈക്കോടതി സ്വയം ഫയല്‍ ചെയ്ത ഹര്‍ജി ഇന്ന് പരിഗണിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.

---- facebook comment plugin here -----

Latest