Connect with us

National

നോയിഡയിൽ തീപ്പിടിത്തം; ഒരു മരണം

Published

|

Last Updated

ലക്‌നോ| ഉത്തർപ്രദേശിലെ നോയിഡയിലെ പെൻ നിർമാണ കമ്പനിയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ 27 കാരനാണ് മരിച്ചത്. സെക്ടർ 63ൽ സ്ഥിതി ചെയ്യുന്ന കമ്പനിയിൽ പുലർച്ചെയുണ്ടായ തീപ്പിടുത്തം രാവിലെ ഏഴ് മണിയോടെ നിയന്ത്ണവിധേയമായതായി പോലീസ് പറഞ്ഞു.

കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ബഹ്‌റൈച്ച് ജില്ലക്കാരനായ സന്ദീപ് കുമാറാണ് പൊള്ളലേറ്റ് മരിച്ചത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും തുടരന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Latest