Kerala
പാലത്തായി കേസ്; ഐ ജി ശ്രീജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹരജി നല്‍കും

കണ്ണൂര്‍ | പാലത്തായി കേസില്‍ ഐ ജി ശ്രീജിത്തിനെ മാറ്റി വനിതാ ഉദ്യോഗസ്ഥയെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഭീമ ഹരജി നല്‍കുന്നു. ജസ്റ്റിസ് ഫോര്‍ പാലത്തായി ചൈല്‍ഡ് റേപ് വിക്ടിം ഫോറത്തിന്റെ നേതൃത്വത്തിലാണ് ഹരജി നല്‍കുക. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പ്രശസ്തരായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആക്റ്റിവിസ്റ്റുകളുടെയും ഉള്‍പ്പെടെ 500ന് മുകളില്‍ പേര്‍ ഒപ്പുവെച്ച ഹരജിയാണ് നല്‍കുക.
അന്വേഷണ സംഘത്തലവന്‍ ഐ ജി ശ്രീജിത്തിനെ മാറ്റി ഒരു വനിതാ ഐ പി എസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ പ്രസ്തുത കേസില്‍ പുനരന്വേഷണം നടത്തണം എന്നാണ് ഹരജിയില്‍ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തുക, പ്രതി കുനിയില്‍ പദ്മരാജന്റെ ജാമ്യം റദ്ദാക്കുക. പോക്സോ, ഐ പി സി ശിക്ഷ നിയമത്തിലെ അനുയോജ്യമായ വകുപ്പുകള്‍ ചാര്‍ത്തി പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹരജി.